സമാനതകളില്ലാത്ത വികസന മുന്നേറ്റവുമായി കോന്നി മണ്ഡലം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തില്‍ വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണ് വികസന മുന്നേറ്റം സാധ്യമാക്കിയത്. സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ലൈഫ് എന്നിവ ജനങ്ങളുടെ ജീവിതനിലവാരം മികച്ചതാക്കുന്നതില്‍ നിര്‍ണായകമായി. കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സയും കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഏറെനാളായുള്ള പത്തനംതിട്ട ജില്ലക്കാരുടെ മെഡിക്കല്‍ കോളജ് എന്ന ചിരകാല സ്വപ്നം യഥാര്‍ഥ്യമായിരിക്കുകയാണ്. ഇപ്പോഴിതാ കിടത്തി ചികിത്സയും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നൂറു കിടക്കകളാണു കിടത്തി ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 300 കിടക്കകളായി ഉയര്‍ത്തും. കിഫ്ബി പദ്ധതിയില്‍ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ…

Read More