മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം ശബരിമല സന്നിധാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടിയാലോചിക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്നു ശബരിമല എക്സിക്യുട്ടിവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് യോഗത്തിൽ പറഞ്ഞു. അരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നു വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകത്തിനുള്ള അവസരമില്ല. അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് ലഭ്യമാക്കുന്നതിന് മരാമത്ത് കോംപ്ലക്സിനു താഴെയായി കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഇവിടെ നിന്നും അഭിഷേകം ചെയ്ത നെയ്യ് ലഭിക്കുന്ന സമയം ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ദീർഘിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ സമയം ഇനിയും ദീർഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാളികപ്പുറത്തിനു സമീപം അന്നദാന മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ…
Read More