konnivartha.com; തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ ഏഴു ദിനങ്ങൾ. 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഡോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണെന്ന് മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്കൂൾ വിദ്യാർത്ഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുന്നു. മേള വഴി ഉണ്ടാകുന്ന സാഹോദര്യവും, കായിക ഉണർവും സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്നും മന്ത്രി ആശംസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും…
Read Moreടാഗ്: സംസ്ഥാന സ്കൂൾ കായിക മേള: സംഘാടക സമിതി ഓഫീസ് തുറന്നു
സംസ്ഥാന സ്കൂൾ കായിക മേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ഇന്ന് ആരംഭിക്കും
konnivartha.com; 67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര (ഒക്ടോബർ 16) രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ്, ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
Read Moreസംസ്ഥാന സ്കൂൾ കായിക മേള: സംഘാടക സമിതി ഓഫീസ് തുറന്നു
സംസ്ഥാന സ്കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിറവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്കൂൾ കായികമേള. സമൂഹത്തിൽ പടരുന്ന ലഹരി വിപത്തും, ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാൻ ഇത്തരം കായികമേളയിലൂടെ കായികപരമായ താൽപര്യം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തോൽക്കാൻ കൂടി പഠിക്കുകയാണ്. തോൽവിയിൽ നിന്ന് മാനസികമായി അതിജീവിക്കാനുള്ള ശേഷി കായികമത്സരങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു കേരള സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് ജില്ലകൾ…
Read More