ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി. സര്‍വതലസ്പര്‍ശിയായി എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചാണ് പരിപാടി നടപ്പിലാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി 2025 മാര്‍ച്ച് 30 ന് അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജില്ലാതല ഉദ്ഘാടനം നടത്തും. ശുചിത്വ-മാലിന്യസംസ്കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ചാകും പ്രവര്‍ത്തനം. തദ്ദേശസ്വയംഭരണ സ്ഥാപനതലം വരെ വാര്‍ഡുതലത്തില്‍ നടപ്പിലാക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക് തലങ്ങളിലും ശുചിത്വപദ്ധതികള്‍ നടപ്പിലാക്കും. വാര്‍ഡ്തലത്തിലുള്ള പരിപാടികള്‍ കൂടുതല്‍ സജീവമാക്കണം. സര്‍ക്കാര്‍ വകുപ്പുകളും വിവിധ ഏജന്‍സികളും…
Read More