സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി

    സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതവും സുതാര്യവുമായി പൂര്‍ത്തീകരിക്കുന്നതിനുളള കാര്യക്ഷമമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍വെ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു പറഞ്ഞു. ഡിജിറ്റല്‍ സര്‍വെ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വെയും ഭൂരേഖയും വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡയറക്ടര്‍. സര്‍വെ വകുപ്പിന്റെ മുഖഛായ തന്നെ മാറ്റാനുളള ഒരു ബൃഹത് പദ്ധതിയാണ് ഡിജിറ്റല്‍ സര്‍വെ പദ്ധതിയെന്നും ഇത് നടപ്പാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് സ്വീകാര്യത വരുത്തുന്ന വിധത്തില്‍ സാങ്കേതിക വശങ്ങള്‍ പറഞ്ഞ് മനസിലാക്കുന്ന വിധത്തിലുളള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ ഒറ്റയ്ക്കോ കൂട്ടായോ അവകാശം ലഭിച്ചിട്ടുള്ളതും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ളതുമായ ഭൂമി അതാതിന്റെ അവകാശികള്‍ക്ക് നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി കുറ്റമറ്റ രീതിയില്‍ സര്‍വെ…

Read More