ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ജന്മദിനം;പത്താമുദയ മഹോത്സവം

  ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ജന്മദിനം;പത്താമുദയ മഹോത്സവം . കല്ലേലി കാവില്‍ ഇന്ന് ( 23/04/2021 ) മലയ്ക്ക് വലിയ കരിക്ക് പടേനിയും കല്ലേലി വിളക്കും,കല്ലേലി ആദിത്യ പൊങ്കാലയും കല്ലേലി കാവ് : ആരോഗ്യ വകുപ്പിന്‍റെയും സര്‍ക്കാര്‍ ,പോലീസ് വിഭാഗങ്ങളുടെ പൂര്‍ണ്ണമായ കോവിഡ് മാനദണ്ഡപ്രകാരം കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ജന്മദിനം പത്താമുദയ തിരുനാളായി ഭക്തജനങ്ങള്‍ കല്ലേലി കാവില്‍ ഇന്ന് ആഘോഷിക്കും. കാവ് ചടങ്ങുകളോടെ പത്താമുദയ മഹോത്സവത്തിന് രാവിലെ 4 മണി മുതല്‍ തുടക്കമാകും.തുടര്‍ന്നു പ്രഭാതപൂജ, താംബൂല സമര്‍പ്പണം, നാണയപ്പറ, പുഷ്പാഭിഷേകം, പത്താമുദയ വലിയപടേനി, ആദിത്യ പൊങ്കാല എന്നിവയുണ്ടാകും.ആനയൂട്ട്, മീനൂട്ട്, വാനരയൂട്ട്, പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമൂഹസദ്യ എന്നിവയും നടക്കും. വൈകീട്ട് ദീപാരാധനയ്ക്കുശേഷം തൃപ്പടി പൂജയും അച്ചന്‍കോവില്‍ നദിയില്‍ ഭക്തര്‍ കല്ലേലി വിളക്കു തെളിക്കും. കുംഭപാട്ട്, തലയാട്ടം കളി, ഭാരത കളി, പടയണി…

Read More