ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ 3 ശാസ്ത്രജ്ഞർക്ക് ദേശീയ പെട്രോകെമിക്കൽസ് അവാർഡ്

  konnivartha.com : ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ‘ഡോ.റോയ് ജോസഫ്, ശ്രീമതി.ഗോപിക ഗോപൻ, ഡോ.ജയദേവൻ.E.R എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ‘റേഡിയോപാക്ക് ലിക്വിഡ് എംബോളിക് ഏജന്റ്’ എന്ന കുത്തിവയ്ക്കാവുന്ന ദ്രാവകം പന്നിയിൽ വിജയകരമായി പരീക്ഷിച്ചു കേന്ദ്ര രാസവസ്തു വളം മന്ത്രാലയത്തിന് കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് ഏർപ്പെടുത്തിയ, ‘പോളിമേഴ്‌സ് ഇൻ മെഡിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ആപ്ലിക്കേഷനുകൾ’ വിഭാഗത്തിന് കീഴിലുള്ള പതിനൊന്നാമത് ‘ദേശീയ പെട്രോകെമിക്കൽസ് അവാർഡ് ഈ കണ്ടുപിടിത്തത്തിന് ലഭിച്ചു’ ‘പോളിമെറിക് എംബോളിക് ഏജന്റ്’ എന്ന നൂതനമായ കണ്ടുപിടുത്തം, തലച്ചോറിന്റെ ‘ആർട്ടീരിയോവെനസ് മാൽഫോർമേഷൻ’ (എവിഎം) ചികിത്സയ്ക്ക് സഹായകമാണ്. സാധാരണ രക്തക്കുഴലുകളല്ലാതെ, ധമനികളെ നേരിട്ട് സിരകളുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളുടെ അസാധാരണമായ ഒരു കുരുക്കാണ് എവിഎം. സാധാരണ മസ്തിഷ്ക കലകളിലേക്കുള്ള രക്തപ്രവാഹവും ഓക്സിജൻ വിതരണവും ഇത് മൂലം തടസ്സപ്പെടുത്തുന്നു . അസാധാരണമായതിനാൽ,…

Read More