ശിവഗിരി തീര്‍ത്ഥാടനം ആത്മ പരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച ഗുരുദേവ വിഗ്രഹ പ്രയാണവും പദയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭദ്രദീപം തെളിച്ച് മന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു. ശിവഗിരി തീര്‍ത്ഥാടനം ആരംഭിച്ച് 90 വര്‍ഷം പൂര്‍ത്തിയാകുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഇത്. പലപ്പോഴും മനുഷ്യര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ജില്ലയിലെ ഇലന്തൂരില്‍ ഉള്‍പ്പെടെ അടുത്തിടെ ഉണ്ടായിട്ടുള്ളത്. സമൂഹത്തില്‍ പ്രചരിക്കുന്ന അസത്യങ്ങളെ തിരിച്ചറിഞ്ഞ് അറിവ് കണ്ടെത്തുക എന്നത് ശ്രമകരമായ പ്രവര്‍ത്തനമാണ്. ശിവഗിരി തീര്‍ത്ഥാടനം അറിവിന്റെ തീര്‍ത്ഥാടനമാണ്. കോവിഡിന്റെ ഒരു തരംഗം കൂടി മുന്നില്‍ ഉണ്ടാകുമെന്നുള്ള ജാഗ്രതാ നിര്‍ദേശം നമുക്കുണ്ട്. എന്നാല്‍, നിലവില്‍ കേരളത്തില്‍ കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കുറവാണ്. പുതിയ കോവിഡ് കേസുകളും…
Read More