ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് 17 ന്

    കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രവേശനം തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട (16) വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. (16) പ്രത്യേക പൂജകള്‍ ഇല്ല. 17 ന് ആണ് തുലാ മാസം ഒന്ന്. അന്നു പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യ ദര്‍ശനം. തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. എട്ടിന് ശബരിമല…

Read More

ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു

  എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയേയും തെരഞ്ഞെടുത്തു. തൃശൂര്‍ കൊടകര സ്വദേശിയാണ് മംഗലത്ത് അഴകത്ത് മനയിലെ എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതി. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കുശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാള്‍ ഗോപാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. അഭിമുഖത്തില്‍ യോഗ്യരായ 14 പേരില്‍ നടുക്കെടുപ്പിലൂടെയാണ് എ വി ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തത്. 12 പേരില്‍ നിന്നാണ് അനീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തത് . പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വര്‍മയാണ് നറുക്കെടുപ്പു നടത്തിയത്.

Read More