മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് konnivartha.com: മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 9 മുതൽ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് 50000 ആയും തത്സമയ ബുക്കിങ്ങ് 5000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 9 മുതൽ തത്സമയ ബുക്കിങ്ങ് സംവിധാനം നിലയ്ക്കലേക്ക് മാറ്റും. ഭഗവാനെക്കണ്ട് തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം…
Read Moreടാഗ്: ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍
ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍
konnivartha.com: ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍ ക്രമീകരിക്കും. എല്ലാ വ്യൂ പോയിന്റുകളിലും തിരക്കേറിയ മേഖലകളിലും അപകടസാധ്യതകളെ പരാമര്‍ശിച്ചുകൊണ്ടുള്ള മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ സജ്ജീകരിക്കും. ബിഎസ്എന്‍എലിന്റെ മേല്‍നോട്ടത്തില്‍ വ്യൂ പോയിന്റുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും. ക്യൂ കോംപ്ലക്‌സുകള്‍ ഒഴിവാക്കി പ്രധാനപാത വഴി തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു. തിരുവാഭരണ ഘോഷയാത്രക്കായി നിലക്കല്‍, പ്ലാപ്പള്ളി, ളാഹ…
Read More