konnivartha.com: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുരക്ഷായാത്ര എട്ടിന് ആരംഭിക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി ഡി എം എ യോഗത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം. കളക്ടറേറ്റു മുതല്‍ പമ്പ വരെയാണു സുരക്ഷായാത്ര നടത്തുന്നത്. ശബരിമല പാതയിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവ തരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് സുരക്ഷായാത്ര സംഘടിപ്പിക്കുന്നത്. എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണം. ഇടത്താവളങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ 10 ന് ആരംഭിക്കും. തിരുവാഭരണഘോഷയാത്ര പാതകളിലെ കാടുകള്‍ വെട്ടിത്തെളിക്കും. സ്നാനകടവുകള്‍ പരിശോധിച്ച് ആവശ്യമായ ബാരിക്കേഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും. ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍…
Read More