konnivartha.com : ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്. പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍: അടൂര്‍ ഏഴംകുളം ദേവി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമണ്‍ തോലുഴം ജംഗ്ഷന്, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആല്‍ത്തറ ജംഗ്ഷന്, അയിരൂര്‍ ക്ഷേത്രം, തെള്ളിയൂര്‍, തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, മീന്തലക്കര ശാസ്താ ക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം,…
Read More