ശബരിമലയിൽ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

  ശബരിമല സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങൾ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. കേരള പോലീസ് കമാൻഡോകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, വനംവകുപ്പ്, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.   ശരംകുത്തി, മരക്കൂട്ടം, ബെയ്‌ലിപാലം, അന്നദാനമണ്ഡലം, ഉരൽക്കുഴി, പാണ്ടിത്താവളം വഴി സന്നിധാനത്ത് സമാപിച്ചു. സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡൻറ് ജി. വിജയൻ, കേരള പോലീസ് കമാൻഡോ വിങ് അസി. കമാൻഡൻറ് വി.ജി. അജിത്കുമാർ, എൻ.ഡി.ആർ.എഫ് ഇൻസ്‌പെക്ടർ മണ്ഡൽ എന്നിവർ നേതൃത്വം നൽകി. സന്നിധാനത്ത് കനത്ത മഴ ശബരിമല സന്നിധാനത്ത് ഞായറാഴ്ച വൈകീട്ട് കനത്ത മഴ പെയ്തു. മഴയെ വകവെക്കാതെ തീർഥാടകർ ദർശനം നടത്തി. പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ മാനം കറുത്ത് ആറ് മണിയോടെയാണ് ഇടിയോടുകൂടിയ മഴ…

Read More