konnivartha.com/ പത്തനംതിട്ട : കാലിലുണ്ടായ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിൽ, ആരും നോക്കാനില്ലാതെ നരകയാതനഅനുഭവിച്ചുകഴിഞ്ഞ വയോധികയ്ക്ക് പോലീസ് രക്ഷകരായി. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ വീട്ടിൽ ബധിരയും, മൂകയുമായ ചിന്നമ്മയ്ക്കാണ് വെച്ചൂച്ചിറ പോലീസ് സഹായമെത്തിച്ചത്. കാൽ പഴുത്ത് വ്രണമായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു ചിന്നമ്മ. ഇവർ ഏകമകനും മരുമകളുമൊപ്പം താമസിച്ചുവരികയാണ്. ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടു, പിന്നീട് കഷ്ടതകൾ ഏറെ അനുഭവിച്ചാണ് മകനെ ചിന്നമ്മ വളർത്തിയത്. എന്നാൽ ഇയാൾ, അസുഖബാധിതയും അവശയുമായ ഇവരെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പരാതിയുയർന്നിരുന്നു. ഇയാളെ ഇക്കാര്യത്തിന് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പലതവണ താക്കീത് നൽകിയതാണ്. വർഷങ്ങൾക്ക് മുമ്പ് ചിന്നമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു., കടിയേറ്റഭാഗം കൂടെക്കൂടെ പഴുത്തു വ്രണമാകുക പതിവാണ്. ഇത്തവണയും ഇത് പഴുത്ത് പുഴുവരിക്കുന്ന നിലയിലായി. സഹായിക്കാനാരുമില്ലാതെ തീവ്രവേദന അനുഭവിച്ചും, ഭക്ഷണം ചോദിച്ചുവാങ്ങി കഴിക്കാൻ നിർവാഹമില്ലാതെയും,ദുരിതത്തിലും കഴിഞ്ഞ വൃദ്ധയുടെ അവസ്ഥ പ്രദേശവാസികൾ…
Read More