konnivartha.com: പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തിൽ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ.വ്യോമാതിർത്തി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികരെ കൈകാര്യം ചെയ്യുന്നതിനായി, ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി അന്താരാഷ്ട്ര വ്യോമാതിർത്തി അടച്ചതിന്റെയും വിമാനയാത്രാ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ, ഒട്ടേറെ വ്യോമ പാതകളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് വിമാന യാത്രാ ദൈർഘ്യം വർദ്ധിക്കുന്നതിനും, വിവിധ ആവശ്യങ്ങൾക്കുള്ള സാങ്കേതിക സ്റ്റോപ്പിനും കാരണമാകുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, സുരക്ഷ, നിയന്ത്രണങ്ങൾ എന്നിവ നിരന്തരം ഉറപ്പാക്കുന്നതിന്, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എല്ലാ വിമാനക്കമ്പനികളോടും അടിയന്തര പ്രാബല്യത്തോടെയുള്ള മെച്ചപ്പെട്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രധാന നടപടികൾ : സുതാര്യമായ ആശയവിനിമയം: വ്യോമ പാതയിലെ മാറ്റങ്ങൾ, യാത്രാ സമയത്തിലെ വർദ്ധന, യാത്രയ്ക്കിടെയുള്ള സാങ്കേതിക തടസ്സങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണം. ഈ ആശയവിനിമയം…
Read More