ആറ്റുകാല്‍ : പൊങ്കാലയ്ക്ക് ഒരുങ്ങി: കൺട്രോൾ റൂം നമ്പരുകൾ

 

konnivartha.com: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പോലിസും അറിയിച്ചു.നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണ്. ക്ഷേത്രപരിസരത്ത് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ കൺട്രോൾ റൂം നമ്പരുകൾ

നാളെ (ഫെബ്രുവരി 25) ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ പൊങ്കാല അര്‍പ്പിക്കല്‍ ചടങ്ങ് നടക്കും.രാവിലെ 10.30 യ്ക്കാണ് അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കുക. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം നടക്കും. ഈ സമയങ്ങളെല്ലാം കനത്ത ചൂടിന് സാധ്യതയുള്ള സമയങ്ങളാണ്. അതിനാല്‍, ഭക്തര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . (ഫെബ്രുവരി 25) യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന തിരുവനന്തപുരം ജില്ലയിലും ഉയര്‍ന്ന ചൂടിനു നല്‍കുന്ന മുന്നറിയിപ്പ് ഉണ്ട് .

error: Content is protected !!