വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു

  konnivartha.com: എക്‌സൈസ് പത്തനംതിട്ട ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ഓണഘോഷത്തോടനുബന്ധിച്ച് എക്‌സൈസ്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഓണഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം എന്നിവ തടയുന്നതിന് വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ എക്സൈസ് വകുപ്പ് ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്‌സൈസ് ടീമും ജില്ലയില്‍ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും…

Read More