വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നമുള്ള കോവിഡ് രോഗികള്‍ക്ക് മാത്രം ഗതാഗത സൗകര്യം

  വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികള്‍ക്കു മാത്രമേ ഗതാഗത സൗകര്യം ഒരുക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സില്‍ പീഡനം ഉണ്ടായതിന്റെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇനിമുതല്‍ രാത്രി ഏഴ് മണി വരെയാകും കോവിഡ് രോഗികള്‍ക്ക് ഗതാഗത സൗകര്യം ക്രമീകരിക്കുക. ആശുപത്രി സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ തഹസീല്‍ദാര്‍മാര്‍ അവ വിലയിരുത്തി ഡെപ്യൂട്ടി കളക്ടര്‍മാരുടെ സഹായത്തോടെ പരിഹരിക്കണം. എഡിഎം, ഡിഎംഒ, എന്‍എച്ച്എം ഡിപിഎം തുടങ്ങിയവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം. ആറന്മുളയിലെ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇത്തരം സാഹചര്യം ഇനിയും…

Read More