konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ വലിപ്പത്തിൽ പുനസൃഷ്ടിച്ച് ഡിജിറ്റൽ പ്ലേറ്റ്ഫോമിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നതാണ് “അനാട്ടമേജ്” വെർച്വൽ അനാട്ടമി ടേബിളിന്റെ സവിശേഷത. സ്കൂൾ ഓഫ് മെഡിസിനിൽ സംഘടിപ്പിച്ച ചടങ്ങിൽ വെർച്വൽ അനാട്ടമി ടേബിൾ ഉൾപ്പെടുന്ന ഡിജിറ്റൽ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രേം നായർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി ഗിരീഷ് കുമാർ, ഡോ. മിനി പിള്ളൈ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. ആശ. ജെ. മാത്യു, ഡോ. രതി സുധാകരൻ, ഡോ. നന്ദിത എന്നിവർക്കൊപ്പം വിവിധ വിഭാഗങ്ങളിൽ…
Read More