ഉദ്യോഗാര്‍ഥികള്‍ക്കായി മെഡിക്കല്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകള്‍ തിരിച്ച് സംഘടിപ്പിച്ച തൊഴില്‍മേള വിജയകരമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ വിഭാഗവും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയിലെ പ്രമുഖമായ മുപ്പത്തിയഞ്ചോളം സ്ഥാപനങ്ങളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഫലപ്രദമായി ഇടപെടുന്നതിന് കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയ ഭാരവാഹികളെ എംഎല്‍എ അനുമോദിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായാണ് മേള സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അന്‍ഫല്‍ നൗഷാദ്, ജസ്റ്റീന സാജന്‍, എ. ഭവ്യ, ജോഹാന്‍ സക്കറിയ വൈയ്യിഫ് എന്നിവരെ എംഎല്‍എ ആദരിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍…
Read More