വിവാദമായി തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ്

  konnivartha.com: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഇറക്കിയ  നോട്ടീസ് വിവാദത്തില്‍. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ്  വിമര്‍ശനത്തിനിടയാക്കിയത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോട്ടീസ് എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം .ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിലുള്ളത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഇതിലുള്ള ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാന്‍ എന്നത് ആധുനിക സമൂഹത്തിന് ചേരാത്തതാണെന്നുമാണ് വിമര്‍ശനം. നോട്ടീസ് പിന്‍വലിച്ച ശേഷം, പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു.നോട്ടീസ് പരിശോധിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നോട്ടീസില്‍ പറയാന്‍ പാടില്ലാത്തതാണുള്ളത്. മനസില്‍ അടിഞ്ഞ ജാതി ചിന്ത പോകില്ല. അത് തികട്ടി വരും. വിവാദ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.നോട്ടീസ് ദൗര്‍ഭാഗ്യകരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ…

Read More