വിളകളുടെ മുഖ്യ ശത്രുക്കള്‍ മൂന്നിനം മീലിമൂട്ടകളാണ്

മരച്ചീനി മീലിമുട്ട നിയന്ത്രണം സംബന്ധിച്ച വിദഗ്ധരുടെ ചർച്ച സി റ്റി സി ആർ ഐയിൽ konnivartha.com ; വിവിധ ഇനം കാര്‍ഷിക വിളകള്‍ക്ക് മീലിമൂട്ടകള്‍ ഉണ്ടാക്കുന്ന കൃഷി നഷ്ടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ സ്ഥാപനം തിരുവനന്തപുരത്തുള്ള ആസ്ഥാനത്തു മെയ് 23 ചൊവ്വാഴ്ച വിദഗ്ധരുടെ ഒരു ചര്‍ച്ചാ യോഗം നടത്തുന്നു. എന്‍ബിഎഐആര്‍, സിടിസിആര്‍ഐ, കേരള കാര്‍ഷിക സര്‍വകലാശാലാ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ ചര്‍ച്ച നയിക്കും. സംസ്ഥാനത്തെ എല്ലാ കെ വി കെകള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത കര്‍ഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട എല്ലാവരും ചര്‍ച്ചയിലും തുടര്‍ന്നുള്ള ഭാവി രൂപരേഖ അസ്സൂത്രണം ചെയ്യുന്നതിലും പങ്കെടുക്കുമെന്ന് സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു പറഞ്ഞു. ന്യൂ ഡല്‍ഹിയിലുള്ള ഐ സി എ ആര്‍ ആസ്ഥാനത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്സ്. സി.…

Read More