വികസനം മുഖമുദ്രയായി ഇടതുപക്ഷ സര്‍ക്കാര്‍ : ഡെപ്യൂട്ടി സ്പീക്കര്‍

വികസനം മുഖമുദ്രയാക്കി ഭരണം നിര്‍വഹിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിനായി കൊടുമണ്‍ പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.   പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച്  സെമിനാര്‍ ചര്‍ച്ചചെയ്തു. സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടന്ന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായിട്ടുള്ള അഡ്വ. സി. പ്രകാശ്, രതീദേവി, വിപിന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍,  മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍നായര്‍, പഞ്ചായത്തംഗങ്ങളായ എ.ജി. ശ്രീകുമാര്‍, പുഷ്പലത, ജിതേഷ്, അഞ്ജന,…

Read More