പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും

  പ്ലസ്‌ വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക സീറ്റ്‌ ഉറപ്പാക്കി പ്ലസ്‌വൺ പ്രവേശന നടപടി ആരംഭിക്കുന്നത്‌ ഇതാദ്യമാണ്‌. ഇതോടെ മികച്ച യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം ഉറപ്പാകും. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗവ. ഹയർ സെക്കൻഡറികളിൽ 30 ശതമാനം സീറ്റും എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റുമാണ്‌ വർധിപ്പിച്ചത്‌. എയ്ഡഡിൽ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാൽ ഇനിയും 10 ശതമാനം വർധന അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു. കഴിഞ്ഞവർഷം…

Read More