വര്‍ണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും പത്തനംതിട്ടയില്‍ നടന്നു

  konnivartha.com: പത്തനംതിട്ട  ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ എട്ടിന് കലക്ടറേറ്റ് അങ്കണത്തില്‍ എ.എസ്.പി ആര്‍. ബിനു പതാക ഉയര്‍ത്തി. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച ശിശുദിനറാലി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഫ്ളാഗ് ഓഫ് ചെയ്തു . ശിശുദിനറാലി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു . പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് ലാവണ്യ അജീഷ് ( കോഴഞ്ചേരി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍)അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രി ജെ.നിയതി ( തോട്ടുവ ഗവ. എല്‍.പി.എസ് ) പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ലാവണ്യ എസ്. ലിനേഷ് ( കോന്നി ഗവ. ഹൈസ്‌ക്കൂള്‍ )മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ശിശുദിന സന്ദേശം നടത്തി . ശിശുക്ഷേമ സമിതി…

Read More