വയോധികന്‍റെ  മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

  പത്തനംതിട്ട : വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അടൂർ ഏഴംകുളം, തേപ്പുപാറ, ഒഴുകുപാറ ഇസ്മായിൽ പടിക്കു സമീപം പത്ര വിതരണത്തിനായി എത്തിയ തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിയുകയും, പ്രതി ഏഴംകുളം ഒഴുകുപാറ, കൊടന്തൂർ കിഴക്കേക്കര വീട്ടിൽ തങ്കപ്പന്റെ മകൻ സുനിൽ കുമാറി(42) നെ അറസ്റ്റ് ചെയ്യുകയും ചെയ്തു .   കാലിലുംമറ്റും മുറിവുകളും, കമ്പുകൊണ്ടുള്ള അടിയുടെ പാടുകളും കണ്ടതിനെതുടർന്ന് വാർഡ് മെമ്പറും, നാട്ടുകാരും അടൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ മരണത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. പോലീസ് സംഘം നാട്ടുകാരോടും, പ്രദേശവാസികളോടും അന്വേഷിച്ചതിൽ വ്യാഴാഴ്ച രാത്രി 11 മണിയോട് കൂടി സുനിൽ…

Read More