വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി എ.കെ. ശശീന്ദ്രന് konnivartha.com : കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടിക തയാറാക്കിയപ്പോള്‍ ഉള്‍പ്പെടാതെ പോയ വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നല്കിയ നോട്ടീസിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരോടും കേന്ദ്ര സര്‍ക്കാരിനോടും ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ആദ്യം നല്കിയ എണ്ണത്തില്‍ കുറവ് വരുത്തിയത്. കാട്ടുപന്നിയുടെ ആക്രമണം ഉള്ള പല വില്ലേജുകളും ഇനിയും ചേര്‍ക്കാനുണ്ട്. കൂടുതല്‍ വില്ലേജുകളെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും. ഈ വര്‍ഷത്തെ ബജറ്റില്‍ മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന്…
Read More