konnivartha.com: കോന്നി ഡിവിഷൻ പരിധിയിലെ അനധികൃത മരം മുറിയില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ബിലാലിനെ സ്ഥലം മാറ്റിയ നടപടി വനം വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പിൻവലിച്ചു.പ്രതികാര നടപടിയായി ഉദ്യോഗസ്ഥനെ ഗവിയിലേക്ക് സ്ഥലം മാറ്റിയതിൽ പരാതി ഉയർന്നിരുന്നു. കോന്നി ഡിവിഷനിലെ നടുവത്ത്മൂഴി റേഞ്ച് പരിധിയിലെ പാടം സ്റ്റേഷൻ പരിധിയിൽ അനുമതി ഇല്ലാതെ അനധികൃതമായി മരം മുറി നടന്നിരുന്നു.ഇത് ചൂണ്ടി കാണിച്ചിട്ടും മേൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല.തുടർന്ന് ഈ വിവരവും,സ്റ്റേഷൻ പരിധിയിൽ നടക്കുന്ന നിയമവിരുദ്ധ കാര്യങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു .തുടർന്നാണ് ഇതിൽ പ്രകോപിതരായ ഉദ്യോഗസ്ഥരും , വകുപ്പിലെ പ്രബല സംഘടന നേതാക്കളും ചേർന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതിൽ വലിയ ഇടപെടൽ നടത്തി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തതെന്നുമാണ് ആരോപണം.തുടർന്ന് പ്രതിപക്ഷ കക്ഷികൾ…
Read More