വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി

ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി konnivartha.com; രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലും ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമായി, രാജ്യത്തുടനീളമുള്ള ഏഴ് ശ്രദ്ധേയ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വിജയകരമായി ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയുടെ താല്‍കാലിക പട്ടികയിലെ പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം 62 ല്‍ നിന്ന് 69 ആയി ഉയര്‍ന്നു. ഈ ഉള്‍പ്പെടുത്തലിന് ശേഷം ഇന്ത്യയില്‍ നിന്ന് സാംസ്‌കാരിക പ്രാധാന്യമുള്ള 49 ഉം പ്രകൃതിദത്ത പ്രാധാന്യമുള്ള 17 ഉം സാംസ്‌കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യമുള്ള 3 സ്ഥലങ്ങളും ഉള്‍പ്പെടെ ആകെ 69 കേന്ദ്രങ്ങള്‍ നിലവില്‍ യുനെസ്‌കോയുടെ പരിഗണനയിലാണ്. അപൂര്‍വ്വമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ നേട്ടം ഊട്ടിയുറപ്പിക്കുന്നു.…

Read More