konnivartha.com : റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യ സമയങ്ങളില്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ – പാടം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 12.47 കി മീ റോഡ് ആണ് കിഫ്ബി വഴി നിര്‍മിക്കുന്നത്. അതില്‍ 10 കിമീ ബി എം ചെയ്തു. ബാക്കി 4.2 കിമീ ബി സി ചെയ്തു. ഫോറസ്റ്റ് വകുപ്പുമായി ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം പരിഹരിച്ചു. ഇനി കെഎസ് ഇ ബിയും കേരള വാട്ടര്‍ അതോറിറ്റിയും യൂട്ടിലിറ്റി ഫില്ലിംഗ് ആണ് പൂര്‍ത്തിയാക്കാന്‍ ഉള്ളത്. ഡിസംബര്‍ 31 ന് മുന്‍പ് ഈ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും സമയ ബന്ധിതമായി നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി…
Read More