റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നവരെ പിടിക്കാൻ കര്‍ശന നടപടി

  konnivartha.com : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തുകയും, അത് വീഡിയോ ആക്കി പോസ്റ്റ്‌ ചെയ്ത് ആളാവാൻ ശ്രമിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് ജില്ലയിലും ആരംഭിച്ചു.   അഭ്യാസപ്രകടനത്തിന്റെ വീഡിയോ സഹിതമാവും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുക. ട്രാഫിക് ഐ ജി യുടെ നിർദേശപ്രകാരമാണ് നടപടി. നിരത്തുകളിൽ ഇത്തരം നിയമലംഘകർ, തങ്ങൾ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ ആയി പോസ്റ്റ്‌ ചെയ്യുന്നത് പരിശോധിച്ച ശേഷം, ലഭ്യമാകുന്ന വിവരം അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയ്ക്ക് ഇന്ന് നടത്തിയ പ്രത്യേക ഡ്രൈവിൽ ജില്ലയിൽ നാലുപേർക്കെതിരെ നടപടിയെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്തും, കോയിപ്രം, കൊടുമൺ പരിധികളിൽ ഓരോ സ്ഥലത്തുമാണ് യുവാക്കളായ നിയമലംഘകരെ കുടുക്കിയത്. വാഹനത്തിൽ…

Read More