konnivartha.com:ജനുവരി 26ന് രാജ്യമെങ്ങും ആഘോഷിക്കുന്ന റിപബ്ലിക് ദിനം ജില്ലയിലും കുറ്റമറ്റ നിലയില്‍ സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ആഘോഷങ്ങളുടെ തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യാനായി ചേമ്പറില്‍ നടത്തിയ പ്രാഥമികതല യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവിധ ചുമതലകളും വീതിച്ചുനല്കി. കാത്തോലിക്കറ്റ് കോളജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ ദിനാഘോഷം. വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ തുടങ്ങി വിദ്യാര്‍ഥികളുടെ ഡിസ്പ്ളേ, ദേശഭക്തിഗാനാലാപനം തുടങ്ങി വര്‍ണാഭമായ ചടങ്ങുകള്‍ക്കാണ് തയ്യാറെടുക്കുന്നത്. 22 നാണ് റിഹേഴ്സല്‍. ഘരിതചട്ടം പാലിച്ചാണ് സംഘാടനം. കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ് പൊതുഏകോപന ചുമതല. എല്ലാ സ്കൂളുകളിലും ആഘോഷപരിപാടി സംഘടിപ്പിക്കണം; വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉറപ്പാക്കേണ്ടത്. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥരെല്ലാം ജില്ലാതല ആഘോഷത്തിന്റെ ഭാഗമാകണം. പഞ്ചായത്ത്-മുനിസിപല്‍ സെക്രട്ടറിമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെയാണ് ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് നിയോഗിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരം സുരക്ഷിതമെന്ന് ഉറപ്പാക്കണം. പന്തല്‍, വേദി, ശബ്ദം, വെളിച്ചം…
Read More