റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള ഫയലുകള്‍ വില്ലേജ് ഓഫീസര്‍ സി.കെ.ബിജു ജില്ലാ കളക്ടര്‍ക്ക് കൈമാറി. ദീര്‍ഘകാലമായി ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ ഇതില്‍ നിന്ന് സ്വതന്ത്രമാക്കുക എന്ന പ്രധാനപ്പെട്ട കര്‍ത്തവ്യമാണ് ഇതിലൂടെ റവന്യൂ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. എഡിഎം ബി.രാധാകൃഷ്ണന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ആര്‍.കെ.സുനില്‍, വില്ലേജ് ഓഫീസര്‍ സി.കെ. ബിജു, വില്ലേജ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More