രേഷ്മ മറിയം റോയി ഇനി വർഗീസ് ബേബിക്ക് സ്വന്തം; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് വിവാഹിതയായി konnivartha.com : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റായ കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വർഗീസ് ബേബിയാണ് രേഷ്മയുടെ ജീവിത പങ്കാളി. വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവൻപാറ ശാലേം മർത്തോമാ ചർച്ചിൽ വെച്ചായിരുന്നു വിവാഹം. ഊട്ടുപ്പാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിൻ്റേയും മിനി റോയിയുടേയും ഇളയ മകളായ രേഷ്മമ മറിയം റോയി വിഎൻഎസ് കോളേജിൽ ബിരുദ പഠനം നടത്തി വരുന്നതിനിടെ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. നിലവിൽ സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐഐ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് രേഷ്മ. അരുവാപ്പുലം പാർലിവടക്കേതിൽ…
Read More