ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനുള്ള രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു വിജ്ഞാൻ ശ്രീ പുരസ്കാരം നേടി മലയാളി ശാസ്ത്രജ്ഞൻ ജയൻ എൻ konnivartha.com; ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്ര ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നേടി മലയാളി ശാസ്ത്രജ്ഞൻ ജയൻ എൻ. രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികസനത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി വിജ്ഞാൻ ശ്രീ പുരസ്കാരമാണ് ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞനായ ശ്രീ ജയനെ തേടിയെത്തിയത്. തിരുവനന്തപുരം പേരൂർക്കട മണ്ണാമൂല സ്വദേശിയായ അദ്ദേഹം നിലവിൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ പ്രോജക്ട് ഡയറക്ടറാണ്. നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം, ജി.എസ്.എൽ.വിയിൽ ഉപയോഗിക്കുന്ന ആദ്യ തദ്ദേശീയ ക്രയോജനിക് എഞ്ചിന്റെ രൂപകൽപ്പനയിലും വികസനത്തിലും…
Read More