രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു: കൊക്കാത്തോട് ആദിവാസി കോളനിയില്‍ ബി ജെ പി മധുരപലഹാരങ്ങൾ വിതരണം ചെയ്തു

  konnivartha.com : ഭാരതത്തിന്‍റെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തതിന്‍റെ ഭാഗമായി ബിജെപി കോന്നി മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ കൊക്കാത്തോട് കാട്ടാത്തി ആദിവാസി ഗിരിജൻ കോളനി സന്ദർശിച്ചു മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ കെ. ആർ. രാകേഷ്,സംസ്ഥാന കൗൺസിൽ അംഗം പി. എസ് സോമൻ പിള്ള, ജില്ലാസെക്രട്ടറി സലിം കുമാർ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് വടക്കെടത്തു,എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ ഉദയകുമാർ , യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രെസ്സി കൊക്കാത്തോട് തുടങ്ങിയവർ പങ്കെടുത്തു.

Read More

രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു

  രാജ്യത്തിന്റെ 15 -മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തിങ്കളാഴ്ച രാവിലെ 9.17നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍ പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും…

Read More

രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങൾ പരസ്പരം മാറും.   ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read More