രണ്ടാമത് മലയാള കാവ്യ സംഗീതിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിവുകൾ ഏറെയുണ്ടായിട്ടും അജ്ഞാത കാരണങ്ങളാൽ തമസ്കരിക്കപ്പെടുന്ന അസാമാന്യ കലാ സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുംപൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന സദുദേശ്യത്തോടെ രണ്ടു വർഷത്തിൽ ഒരിക്കൽ ദേശീയാടിസ്ഥാനത്തിൽ മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന, സംഗീത സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫോറത്തിന് മുൻപിൽ വന്ന അപേക്ഷകരുടെ കഴിഞ്ഞ കാല സാഹിത്യ – സംഗീത – സാംസ്കാരിക സംഭാവനകൾ കൂടി പരിഗണിച്ചാണ് ഈ അവാർഡ്കൾ നൽകുന്നത്. മികച്ച സംഗീത സംവിധായകനുള്ള മലയാള കാവ്യ സംഗീതിക ത്യാഗ രാജ സംഗീത രത്ന ദേശീയ പുരസ്‌കാരത്തിന്അനീഷ് RC.യും മികച്ച പിന്നണി ഗായകനുള്ള പുരന്തര ദാസ സംഗീത രത്ന ദേശീയ പുരസ്‌കാരത്തിന്ഷൈൻ ഡാനിയേലും , മികച്ച കവിയ്ക്കുള്ള B.S.R മെമ്മോറിയൽ ദേശീയ കാവ്യ പ്രതിഭാ പുരസ്‌കാരം…

Read More