ന്യൂയോർക്ക്: ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും, അമേരിക്കയിലെ പ്രഥമ കോർ എപ്പിസ്കോപ്പയും മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ (85 ) ന്യൂയോർക്കിലെ ഹണ്ടിംഗ്ടൺ ഹോസ്പിറ്റലിൽവച്ച് കർതൃസന്നിധിയിലേക്ക് എടുക്കപ്പെട്ടു. 50 വർഷങ്ങൾക്ക് മുൻപ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അമേരിക്കയിൽ ആദ്യമായി ഇടവകകൾ രൂപീകരിക്കുവാൻ നിയമിതനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ ജനിച്ചു. പുത്തൻകാവിൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സിൽ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സിൽ ശെമ്മാശുപട്ടം (കോറൂയോ) നൽകി. 1957 ഡിസംബർ എട്ടിന് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽനിന്ന്…
Read More