മൻ കി ബാത്തിന്റെ’ 125-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

  എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഈ മഴക്കാലത്ത്, പ്രകൃതി ദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയ വലിയ നാശനഷ്ടങ്ങൾ നാം കണ്ടു. വെള്ളപ്പൊക്കത്തിൽ വീടുകൾ നശിച്ചു, വയലുകൾ വെള്ളത്തിനടിയിലായി, കുടുംബങ്ങൾ തകർന്നു, പാലങ്ങളും റോഡുകളും ഒലിച്ചുപോയി, ആളുകളുടെ ജീവൻ അപകടത്തിലായി. ഈ സംഭവങ്ങൾ ഓരോ ഭാരതീയനെയും വേദനിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന നമ്മുടെയെല്ലാം തീരാവേദനയാണ്. പ്രതിസന്ധികൾ എവിടെയൊക്കെ വന്നുവോ, അവിടെയൊക്കെ നമ്മുടെ എൻ‌.ഡി‌.ആർ‌.എഫ്.-എസ്‌.ഡി.‌ആർ‌.എഫ്. ഉദ്യോഗസ്ഥർ, മറ്റ് സുരക്ഷാ സേനകൾ, എല്ലാവരും ആളുകളെ രക്ഷിക്കാൻ രാവും പകലും പ്രവർത്തിച്ചു. സൈനികർ സാങ്കേതികവിദ്യയുടെ സഹായവും സ്വീകരിച്ചു. തെർമൽ ക്യാമറകൾ, ലൈവ് ഡിറ്റക്ടറുകൾ, സ്നിഫർ ഡോഗുകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ നിരവധി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ഈ സമയത്ത്, ഹെലികോപ്റ്റർ വഴി ദുരിതാശ്വാസ വസ്തുക്കൾ…

Read More