KONNIVARTHA.COM :പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കായിക താരങ്ങളും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡലുകള്‍ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കുട്ടികളെയും പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. കായിക മികവിൽ കോന്നി മണ്ഡലത്തിലെ യുവാക്കളെയും, കുട്ടികളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എ നടപ്പിലാക്കുന്ന യുവ പദ്ധതിയുടെ ഭാഗമായി നാഷണൽ സ്പോട്സ് വില്ലേജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കേരളത്തിനു തന്നെ അഭിമാനമായ നിലയിൽ മെഡൽ നേട്ടത്തിന് അർഹരായത്. നിലവിലെ റോളര്‍ സ്ക്കേറ്റിംഗ് ലോകചാമ്പ്യന് അഭിജിത്ത് അമല്‍ രാജ് ഇരട്ട സ്വര്‍ണ്ണവും, ജൂബിന്‍ ജെയിംസ്, ഏന്‍ജലീന, ഹരിദത്ത്,ജിതിന് ബാബു എന്നിവര്‍ സ്വര്‍ണ്ണവും അനന്തു, അജയരാജ്…
Read More