കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂർ- മുവാറ്റുപുഴ റോഡിൽ മൈലപ്രാ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ റോഡ് നിർമ്മാണം ഏങ്ങനെ വേണമെന്ന് നിശ്ചയിക്കാൻ ഭൂമാഫിയായെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് ബാബു ജോർജ്ജ് അരോപിച്ചു. കഴിഞ്ഞ ദിവസം മൈലപ്രായിൽ വച്ച് ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോയെ ഭൂമാഫിയയുടെ ഗുണ്ടകള്‍ ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴുപത്തിയഞ്ചിൽ പരം വർഷങ്ങളായി പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ നിർമ്മിച്ചിലുള്ള കലുങ്ക് നിലനിർത്തണമെന്ന മൈലപ്രായുടെ പൊതു ആവശ്യത്തിനൊപ്പം സലിം പി. ചാക്കോ നിലകൊണ്ടതാണ് ഭൂ മാഫിയാ സംഘത്തിനെ ചൊടിപ്പിച്ചത്. കോൺഗ്രസ്സ് ശക്തമായ ഈ അനീതിയെ നേരിടും. അംഗീകരിച്ച പ്ലാൻ മാറ്റാൻ ആരു വിചാരിച്ചാലും അനുവദിക്കില്ലെന്ന് ബാബു ജോർജ്ജ് പറഞ്ഞു.…
Read More