konnivartha.com: പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു സ്തുത്യർഹമായ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസ്, ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷൻ ഓഫീസർമാർ ബഹുമതി ഏറ്റുവാങ്ങി. പൊതുസേവന മികവിനുള്ള ഐഎസ്ഒ അംഗീകാരം ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. മാനുഷിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും പിന്തുണാ സേവനങ്ങൾക്കുമുള്ള സ്റ്റേഷനുകളുടെ പ്രതിജ്ഞാബദ്ധതയും ഈ അംഗീകാരം എടുത്തുകാട്ടുന്നു. പൊലീസ് വകുപ്പുകൾ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ നേരിടാറുണ്ട്. എന്നാൽ നിലവിലെ കാലഘട്ടത്തിൽ പൊലീസ് സ്റ്റേഷനുകൾ മാതൃകാപരമായ സേവനദാതാക്കളായി…
Read More