മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ

  മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസുവരെയുള്ള കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും. ജില്ലയില്‍ 99 ശതമാനം കുട്ടികളും വാക്‌സിന്‍ എടുത്തിട്ടുണ്ട്. വാക്‌സിനേഷന്‍ കുറവുള്ള ബ്ലോക്കുകളില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കും. മറ്റ് 10 രോഗങ്ങളുടെ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവ കൂടി എടുക്കാന്‍ അവസരം നല്‍കും. കുഞ്ഞ് ജനിച്ച് 9 – 12, 16 – 24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് – റൂബെല്ല വാക്‌സിനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അഞ്ച് വയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന്…

Read More