മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ ? കാനം രാജേന്ദ്രനും ജോസ് കെ.മാണിയും നയം വ്യക്തമാക്കണം – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി പൂട്ടിക്കുമെന്നും മാനേജിംഗ് എഡിറ്റര്‍ ഷാജന്‍ സ്കറിയായെ തെരുവില്‍ നേരിടുമെന്നും ജനാധിപത്യ കേരളത്തിലെ ഒരു എം.എല്‍.എ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എസ്.എഫ്.ഐ നേതാക്കളുടെ തട്ടിപ്പുകള്‍ തെളിവ് സഹിതം തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതാണ് മറ്റൊരു സംഭവം. സി.പി.എമ്മിന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണ് തുടര്‍ച്ചയായ ഈ സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്. മാധ്യമങ്ങളുടെ വായമൂടിക്കെട്ടുവാനുള്ള ഈ സംഘടിത നീക്കം അത്യന്തം ആപല്‍ക്കരമാണ്. ഉദ്യോഗസ്ഥ – ഭരണതലത്തിലെ അഴിമതികള്‍ വ്യക്തമായ തെളിവുകളോടെയാണ്…
Read More