konnivartha.com: മറുനാടന്‍ മലയാളിയുടെ ഓഫീസ് അടച്ചുപൂട്ടിയ നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ‘ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. ആഭ്യന്തര അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിൽ ഭരണകൂട ഭീകരത കേരളത്തിൽ ഉടലെടുക്കുകയാണോ എന്ന് ഭയക്കുന്നു. മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതും ഒരുപാട് പേർക്ക് ജോലി നഷ്ടമാക്കുന്നതും ഫാസിസത്തിന്റെ മറ്റൊരു മുഖമായി മാറുന്നതിന്റെ തെളിവായി മാത്രമേ കാണുവാൻ സാധിക്കൂ. ഇത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. കേസിലെ പ്രതിയെ പിടിക്കാൻ സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചുകൊണ്ട് നടത്തുന്ന പോലീസ് നടപടികൾ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കണം. കേസിൽ പ്രതിയായ ഷാജൻ സ്കറിയായെ പിടിക്കുന്നതിനുവേണ്ടി എന്ന വ്യാജേന സ്ഥാപനം അടച്ചു പൂട്ടിച്ച നടപടിയിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സ്ഥാപനം തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി…
Read More