മാത്യു കുഴൽനാടനും ജിതേഷ്ജിയ്ക്കും ‘ഗദ്ദിക’ പുരസ്കാരം

  konnivartha.com: അടൂർ തെങ്ങമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഗദ്ദിക’ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകനുള്ള പി. രാജൻ പിള്ള സ്‌മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴൽനാടൻ എം എൽ എയ്ക്കും മികച്ച സാംസ്കാരിക പ്രവർത്തകനുള്ള എം ആർ എൻ ഉണ്ണിത്താൻ സ്മാരക ‘കലാശ്രേഷ്ഠ പുരസ്‌കാരം’ അതിവേഗചിത്രകാരൻ ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 25 – തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് അടൂർ തെങ്ങമത്ത് നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല സമ്മാനിക്കും.ആന്റോ ആന്റണി എം പി, ചാണ്ടി ഉമ്മൻ എം എൽ എ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അച്ഛൻപട്ടാളം’ സിനിമയുടെ തിരക്കഥാകൃത്തും രാജശിൽപ്പി, പാദമുദ്ര എന്നീ ഹിറ്റ്‌ സിനിമകളുടെ സഹസംവിധായകനുമായിരുന്ന…

Read More