*ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം, ഒരാൾക്ക് ചുമതല *ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവർ ഡോക്സിസൈക്ലിൻ കഴിക്കണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചപ്പനികൾ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പെടെ പ്രത്യേകം ജാഗ്രത പുലർത്തണം. ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളിൽ ആരോഗ്യ സേവനം ഉറപ്പാക്കാൻ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാൾക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലർത്താനും മന്ത്രി നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം പാർപ്പിക്കേണ്ടതാണ്. അവർക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവർക്ക്…
Read More