അടിസ്ഥാന വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണെന്ന് വിദ്യാഭ്യാസ- തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളുടെ നിര്‍മാണത്തിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ചിരുന്ന പഴയ കാലം മാറി. ഇന്നത് രണ്ടും മൂന്ന് കോടി രൂപയില്‍ എത്തയതായി മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കം സംസ്ഥാനത്തെ വികസനത്തെ പ്രശംസിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേന്ദ്ര ഫണ്ട് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 115 വര്‍ഷത്തെ സമ്പന്ന ചരിത്രവുമായി മലയാലപ്പുഴ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ ഇന്നൊരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. കാലപ്പഴക്കം കൊണ്ടു ദുരവസ്ഥയിലായിരുന്ന സ്കൂളിന് പുതിയ ശോഭ നല്കി കുട്ടികളുടെ ഭാവി കൂടുതല്‍ സുരക്ഷിതമാക്കാകുകയാണ് സര്‍ക്കാര്‍. കുട്ടികള്‍ക്ക് മികച്ച സൗകര്യത്തോടെ പഠിക്കാനായി…
Read More