സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർഥികളിലും ബോധവ്തകരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി പറഞ്ഞത് കേട്ടു .അപ്പോള്‍ കേരള സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യം മയക്ക് മരുന്ന് കൂട്ടത്തില്‍ ഇല്ല അല്ലെ . വെറും മയക്ക് വെടി പൊട്ടിച്ചത് ആണല്ലേ . സംസ്ഥാനത്തെ ബിവറേജ് സ്ഥാപനങ്ങളിലൂടെ കോടികള്‍ ആണ് ദിനവും സര്‍ക്കാരിന് വരുമാനം . കുറഞ്ഞ തുകയ്ക്ക് എടുക്കുന്ന മദ്യം എത്രയോ ഉയര്‍ന്ന തുകയ്ക്ക് ആണ് കേരള സര്‍ക്കാര്‍ വില്‍ക്കുന്നത് . അതില്‍ നിന്നുള്ള ലാഭം കോടികള്‍…
Read More