മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാനകണ്ണി പത്തനംതിട്ടയില്‍ പിടിയില്‍

  konnivartha.com : പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ  അന്വേഷണസംഘത്തിന്റെ വലയിൽ കുരുങ്ങിയ യുവാവ്, എം ഡി എം എ വില്പനസംഘത്തിലെ പ്രധാനകണ്ണി.   ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇന്നലെ അടൂർ പറക്കോട്  നിന്നും പിടിയിലായ മുണ്ടപ്പള്ളി പാറക്കൂട്ടം ഷാഫി മൻസിലിൽ മുഹമ്മദ്‌ റിയാസ് (26). നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ലഹരി വില്പനസംഘം കളം മാറ്റുന്നെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം, ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തെതുടർന്ന് ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എം ഡി എം എ യുടെ ചെറുകിട കച്ചവടക്കാരായ മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, ജില്ലയിലെ മൊത്ത വിതരണക്കാരനെന്ന് കരുതുന്ന മുഹമ്മദ്‌ റിയാസിലേക്ക് പ്രത്യേക അന്വേഷണസംഘം എത്തിയത്. ഇയാളിൽ നിന്ന്…

Read More